കൊഴിഞ്ഞാമ്പാറ: പിൻഭാഗം മൂടാതെ ലോറിയിൽ പൊടികടത്തുന്നത് പിറകിൽവരുന്ന യാത്രികർക്ക് അപകടഭീഷണിയാവുന്നു. നെൽവയലുകളിൽ വളത്തിനു സമാനമായി ഇടുന്നതിനാണ് ഇത്തരത്തിലുള്ള വെളുത്ത പൊടികൊണ്ടു പോവുന്നത്. വാഹനം സഞ്ചരിക്കുമ്പോൾ പൊടി താഴെ വീഴുന്നത് ഇരുചക്രവാഹന, കാൽനടയാത്രികരുടെ കണ്ണിൽപ്പെടുന്നത് അപകടഭീഷണിയാവുന്നുണ്ട്. വഴിയാത്രികർ ലോറിക്ക് പിൻവശം മൂടണമെന്നാവശ്യപ്പെട്ടാലും വഴങ്ങാതെ ലോറിയിൽ കടത്തുന്നതായുമാണ് പരാതി.